കൊച്ചി: ദേശിയ അവധി ദിനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ബന്ധമായും ഓഫീസില്‍ ഹാജരാകണമെന്ന് ഹൈക്കോടതി. സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ജീവനക്കാര്‍ അലസരായി വീടുകളില്‍ കഴിയുകയല്ല വേണ്ടത്. ഓഫീസുകളില്‍ നടക്കുന്ന ആഘോഷപരിപാടികളില്‍ പങ്കെടുക്കണമെന്നും കോടതി ഉത്തരവിട്ടു.
ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഹാജര്‍ ഉറപ്പു വരുത്തണമെന്ന പൊതു താല്‍പര്യ ഹര്‍ജിയിലാണ് കോടതിയുടെ വിധി