തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണം പൂര്‍ണമായും നിലച്ചെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പോയതിന് ശേഷം മന്ത്രിസഭാ യോഗം ചേര്‍ന്നിട്ടില്ലെന്നും സിപിഎമ്മും മുഖ്യമന്ത്രിയും ചേര്‍ന്ന് സംസ്ഥാനത്തെ അനാഥമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
മിനിസ്റ്റില്‍ ഒപ്പിടുവാന്‍ ഇപി ജയരാജന് സാധിക്കുന്നില്ലെന്നും ഭരണത്തകര്‍ച്ചയാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.