തിരുവനന്തപുരം: കോവളത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച വിദേശ വനിത ലിഗയുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ചിരുന്ന ധനസഹായം സഹോദരി ഇൽസക്ക് ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രൻ കൈമാറി. അഞ്ച് ലക്ഷം രൂപയുടെ
ചെക്കാണ് സര്ക്കാര് ലിഗയുടെ സഹോദരിക്ക് കൈമാറിയത്
തന്റെ സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ തൃപ്തികരമാണെന്ന് ഇൽസ പ്രതികരിച്ചു.ടൂറിസം സെക്രട്ടറി റാണി ജോർജ്ജ് ഐ.എ.എസ്, ടൂറിസം ഡയറക്ടർ പി ബാലകിരൺ ഐ.എ.എസ്, അഡീഷണൽ ഡയറക്ടർ ജാഫർ മാലിക് ഐ.എ.എസ്, ഡെപ്യൂട്ടി ഡയറക്ടർ വി.എസ്.അനിൽ എന്നിവർ നേരിട്ടെത്തിയാണ് ഇൽസക്ക് ചെക്ക് കൈമാറിയത്.