തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊപാതകത്തിന്റെ ഇര സനല്‍കുമാറിന്റെ ഭാര്യ വിജി സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിച്ചു.
സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത കാര്യം പാലിക്കണമെന്നും ജീവിക്കാന്‍ സാഹചര്യമില്ലെന്നും വ്യക്തമാക്കിയാണ് കുടുംബം സമരം നടത്തുന്നത്. വിജിക്കൊപ്പം രണ്ടു മക്കളും സനലിന്റെ മാതാവുമാണ് സമരം നടത്തുന്നത്.
സര്‍ക്കാറിന്റെ ഭാഗത്തു നിന്നുള്ള ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും താമസിക്കുന്ന വീട് ജപ്തി ഭീഷണിയിലാണെന്നും ജീവിക്കാന്‍ മാര്‍ഗമില്ലെന്നും അവര്‍ പറഞ്ഞു.