തിരുവനന്തപുരം : സോളാര്‍ പ്രതി ബിജു രാധാകൃഷ്ണനെ ഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസില്‍ വെറുതെവിട്ട നടപടി റദ്ദാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ബിജു രാധാകൃഷ്ണനും അമ്മ രാജമ്മാളിനുമെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സരിത എസ് നായരുമായുള്ള ബന്ധത്തിന് തടസമായതിനാല്‍ രശ്മിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.
ഏപ്രില്‍ 12 നാണ് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ബിജു രാധാകൃഷ്ണനെ ഹൈക്കോടതി വെറുതെവിട്ടത്. ബിജുവിന്റെ അമ്മ രാജമ്മാളിനെയും കോടതി വെറുതെ വിട്ടിരുന്നു. ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കൊല്ലം അഡിഷണല്‍ സെഷന്‍സ് കോടതിയുടെ വിധി റദ്ദാക്കിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. പ്രതികള്‍ കുറ്റക്കാരാണെന്ന് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.