ന്യൂഡല്‍ഹി: സെനഗലില്‍ പിടിയിലായ കള്ളക്കടത്ത് തലവന്‍ രവി പൂജാരിയെ ഇന്ത്യയില്‍ എത്തിച്ചതായി വിവരം. രവി പൂജാരിയെ കൊണ്ട് വന്ന വിമാനം ഡല്‍ഹിയില്‍ എത്തി. കര്‍ണാടക പൊലീസാണ് വിമാനത്തില്‍ ഇയാള്‍ക്ക് ഒപ്പം ഉള്ളത്. പുലര്‍ച്ചയോടെ മറ്റൊരു വിമാനത്തില്‍ രവി പൂജാരിയെ ബംഗളുരുവില്‍ എത്തിക്കും. കൊലപാതകം ഉള്‍പ്പടെ 200 ഓളം കേസുകളില്‍ പ്രതിയാണ് രവി പൂജാരി. കഴിഞ്ഞ മാസമാണ് രവി പൂജാരി സെനഗല്‍ പൊലീസിന്റെ പിടിയില്‍ ആകുന്നത്.
ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ നിരന്തരമായ ഇടപെടലിന് പിന്നാലെയാണ് രവി പൂജാരിയെ പിടികൂടിയതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍നിന്നാണ് ഇയാളെ പിടികൂടിയതെന്നാണ് വിവരം. നേരത്തെ സെനഗലില്‍ പിടിയിലായ രവി പൂജാരി ജാമ്യം നേടിയതിന് പിന്നാലെ ദക്ഷിണാഫ്രിക്കയിലേക്ക് കടക്കുകയായിരുന്നു. രവി പൂജാരിയെ പിടികൂടാനുള്ള ഓപ്പറേഷനില്‍ ദക്ഷിണാഫ്രിക്കന്‍ ഏജന്‍സികളും സഹായിച്ചു. ബുര്‍ക്കിനഫാസോ പാസ്പോര്‍ട്ട് ഉപയോഗിച്ച് ആന്റണി ഫെര്‍ണാണ്ടസ് എന്ന വ്യാജ പേരിലാണ് രവി പൂജാരി ആഫ്രിക്കയില്‍ കഴിഞ്ഞിരുന്നത്.