തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നതിന് വ്യാജരേഖകള്‍ നിര്‍മ്മിച്ച് അനുകൂല ഉത്തരവ് നേടിയവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുന്നു. വ്യാജരേഖകള്‍ ചമച്ചവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ഉപലോകായുക്തയാണ് ഉത്തരവിട്ടിരിക്കുന്നത്. 2017ലെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലാണ് സംഭവം നടക്കുന്നത്.
മലപ്പുറം ചങ്ങരംകുളം സ്വദേശി ബൈജു, മൂകാഭിനയ അധ്യാപകരായ ശ്രീജിത്ത്, ആദം ഷാ എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുവാനാണ് ഉപലോകായുക്ത ഉത്തരവിട്ടിരിക്കുന്നത്.