സംസ്ഥാന സ്‌കൂള്‍ കായികമേള രണ്ടാം ദിനത്തിലെ ആദ്യ സ്വര്‍ണ മെഡല്‍ മുഹമ്മദ് അഫ്ഷാന്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ രണ്ടാം ദിനത്തിലെ ആദ്യ സ്വര്‍ണ മെഡല്‍ മുഹമ്മദ് അഫ്ഷാന്‍ സ്വന്തമാക്കി. കണ്ണൂര്‍ എളയാവൂര്‍ സ്‌കൂളിലെ വിദ്യാര്‍ഥിയായ മുഹമ്മദ് അഫ്ഷാന്‍ അഞ്ച് കി.മീ നടത്തത്തിലാണ് സ്വര്‍ണ മെഡല്‍ നേടിയത്.

ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ തേവര സേക്രഡ് ഹാര്‍ട്ടിലെ സാന്ദ്ര എ.എസിനാണ് സ്വര്‍ണം. എറണാകുളം പെരുമാനൂര്‍ സെന്റ് തോമസ് ഗേള്‍സ് എച്ച്.എസ്.എസിലെ ഗൗരി നന്ദനയ്ക്കാണ് വെള്ളി.

Top