State-to-provide-temporary-ration-cards-to-migrants; minister

തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും റേഷന്‍ നല്‍കുന്ന കാര്യം പരിഗണനയിലാണെന്ന് ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍.

തൊഴില്‍ വകുപ്പിന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് 30 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികളുണ്ട്. ഇവരെ കൂടി റേഷന്‍ സംവിധാനത്തിന്റെ ഭാഗമാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തോട് കേന്ദ്രം അനുകൂലമായി പ്രതികരിച്ചതായും ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ വ്യക്തമാക്കി.

ഭക്ഷ്യ സുരക്ഷ നിയമം നടപ്പിലാക്കുന്ന സാഹചര്യത്തില്‍ മുന്‍ഗണനാ പട്ടിക വിപുലപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

നിലവില്‍ മുന്‍ഗണനാ പട്ടികയില്‍ അനര്‍ഹമായി കടന്നു കൂടിയവര്‍ സ്വയം പുറത്ത് പോയില്ലെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

ധാന്യ വിഹിതം കേന്ദ്രം വെട്ടികുറച്ചത് കേരളത്തിന് തിരിച്ചടിയായെന്ന് പറഞ്ഞ മന്ത്രി വിഹിതം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും വിശദീകരിച്ചു.

Top