കോല്‍ക്കത്ത: പശ്ചിമ ബംഗാളിന്റെ പേര് മാറ്റാന്‍ ബംഗാള്‍ മന്ത്രിസഭ തീരുമാനിച്ചു. ബംഗ്ലാ, ബോംഗോ എന്നീ പേരുകളാണ് പുതിയതായി പരിഗണനയിലുള്ളത്. മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് സംസ്ഥാനത്തിന്റെ പേര് മാറ്റാന്‍ മുന്‍കൈ എടുത്തത്.
പശ്ചിമ ബംഗാളിനെ എല്ലാ മേഖലകളിലും ഒന്നാമതെത്തിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് പേര് മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അക്ഷരമാല ക്രമത്തില്‍ ഏറ്റവും താഴെ നില്‍ക്കുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍.
അടുത്തിടെ നടന്ന സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുന്നതിന് അവസാനം വരെ കാത്തിരിക്കേണ്ടി വന്നതും മമതയെ ഈ തീരുമാനത്തിനു പ്രേരിപ്പിച്ചതെന്നാണ് വിവരം.