സംസ്ഥാന വന്യജീവി ബോര്‍ഡ് യോഗം ഇന്ന് ചേരും; മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനാകും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ സംസ്ഥാന വന്യജീവി ബോര്‍ഡ് യോഗം ഇന്ന് ചേരും. യോഗത്തില്‍ വന്യ ജീവി സംരക്ഷണ നിയമ പരിഷ്‌കരണം ചര്‍ച്ച അയക്കേക്കും. പമ്പാവാലി, ഏഞ്ചല്‍ വാലി വന്യ ജീവി മേഖല അതിര്‍ത്തി പുനര്‍ നിര്‍ണയം ചര്‍ച്ച ചെയ്യാന്‍ സാധ്യതയുണ്ട്. ഓണ്‍ലൈന്‍ ആയി 12മണിക്ക് ആണ് യോഗം നടക്കുന്നത്.

തട്ടേക്കാട് വന്യ ജീവി സങ്കേത അതിര്‍ത്തി പുനര്‍നിര്‍ണായവും ചര്‍ച്ച ആയേക്കും. വനങ്ങളിലെ ജല്‍ ജീവന്‍ പദ്ധതി അനുമതി, ബിഎസ്എന്‍എല്‍ ടവര്‍ അനുമതി തുടങ്ങിയവയും ചര്‍ച്ച ആകും. വന്യ ജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്നും കാലഹരണപ്പെട്ട നിയമം പുതുക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു.

ഇതുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ കേന്ദ്രത്തിന് സമര്‍പ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായ സബ് കമ്മിറ്റിയും രൂപീകരിച്ചിരുന്നു. ഈ സബ് കമ്മിറ്റിയുടെ പ്രവര്‍ത്തനം എത്രത്തോളമായി എന്ന ചര്‍ച്ച യോഗത്തില്‍ നടക്കും. മുഖ്യമന്ത്രിക്കൊപ്പം വനം മന്ത്രി എകെ ശശീന്ദ്രനും യോഗത്തില്‍ പങ്കെടുക്കും.

Top