രാമലീല : ജി.പി.രാമചന്ദ്രനെതിരെ മുഖ്യമന്ത്രിക്കു സിനിമാ സംഘടനകളുടെ പരാതി

തിരുവനന്തപുരം:  ദിലീപ് ചിത്രമായ രാമലീല പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ തകർക്കണമെന്ന് ആവശ്യപ്പെട്ട ജി.പി.രാമചന്ദ്രനെതിരെ നടപടിവേണമെന്ന്  മുഖ്യമന്ത്രിയോട് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്.

ചലച്ചിത്ര അക്കാദമി നിർവാഹക സമിതിയിൽനിന്ന് ജി.പി.രാമചന്ദ്രനെ നീക്കണമെന്നും നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഫിയോക് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

ഫിലിം ചേംബറും നിര്‍മാതാക്കളുടെ സംഘടനയും ഇതേ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

ജി പി രാമചന്ദ്രന്റെ അഭിപ്രായം വ്യക്തിപരമാണെന്നും വിവാദത്തിലേക്ക് അക്കാദമിയെ വലിച്ചിഴക്കരുതെന്നും അക്കാദമി സെക്രട്ടറി അറിയിച്ചിരുന്നു.

സര്‍ക്കാര്‍ നയത്തിന് അനുസൃതമായിരിക്കും അക്കാദമിയുടെ നിലപാടുകളെന്നും പ്രസ്താവനയില്‍ സൂചിപ്പിച്ചു.

രാമലീലയെന്ന അശ്ലീല ചിത്രം റിലീസ് ചെയ്യുന്ന തീയറ്ററുകള്‍ തകര്‍ക്കണമെന്നാണ് ജി പി രാമചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. പിന്നീട് വിവാദമായതോടെ ഈ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.

Top