സ്വപ്‌ന സുരേഷിനും അനില്‍ നമ്പ്യാര്‍ക്കുമെതിരെ നല്‍കിയ മൊഴി പുറത്ത്; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ സ്വപ്ന സുരേഷിനും അനില്‍ നമ്പ്യാര്‍ക്കുമെതിരെ നല്‍കിയ മൊഴി പുറത്തായതിനെത്തുടര്‍ന്ന് കസ്റ്റംസ് സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. അസി.കമ്മിഷണര്‍ എന്‍.എസ്.ദേവിനെയാണ് മാറ്റിയത്. കസ്റ്റംസ് ഇന്റലിജന്‍സ് ആഭ്യന്തര അന്വേഷണം നടത്തിയ ശേഷമാണ് ഉദ്യോഗസ്ഥനെ മാറ്റിയത്.

അനില്‍ നമ്പ്യാര്‍ക്കെതിരായ മൊഴി സംസ്ഥാനത്ത് ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു. അനില്‍ നമ്പ്യാര്‍ക്ക് എതിരായ മൊഴി മാത്രമാണ് ചോര്‍ന്നത് എന്നാണ് ആക്ഷേപം. ഇത് വലിയ വിവാദമാവുകയും ചെയ്തു.അനില്‍ നമ്പ്യാരുടെ പേരുപറഞ്ഞ് സ്വര്‍ണ്ണക്കടത്ത് കേസിന്റെ അന്വേഷണം വഴിതിരിച്ചു വിടാന്‍ സിപിഎമ്മും സര്‍ക്കാരും ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

Top