മോദി പ​ത്തി​ല്‍ പ​ത്ത് ക്ലീന്‍ ; രാ​ജീ​വ് ഗാ​ന്ധി​ക്കെ​തി​രാ​യ പ​രാ​മ​ര്‍​ശം ച​ട്ട​ലം​ഘ​ന​മ​ല്ലെന്ന്

Narendra Modi

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ചട്ടലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാജീവ് ഗാന്ധി ഒന്നാം നമ്പര്‍ അഴമതിക്കാരനാണെന്നായിരുന്നു മോദിയുടെ വിവാദ പരാമര്‍ശം. കോൺഗ്രസ് എംപി സുഷ്മിത ദേവാണ് ഹർജി നൽകിയത്.

ബൊഫോഴ്‌സ് കേസില്‍ ആരോപണ വിധേയനായ രാജീവ് ഗാന്ധിയുടെ പേരില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടോയെന്നായിരുന്നു മോദിയുടെ ചോദ്യം. ജാര്‍ഖണ്ഡിലെ ചായ്ബാസയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് മോദി പരാമര്‍ശം നടത്തിയത്. തുടര്‍ച്ചയായ പത്താം തവണയാണ് മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലീന്‍ചിറ്റ് നല്‍കിയിരിക്കുന്നത്.

Top