ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തെ പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മൂന്നിരട്ടി സീറ്റില്‍ വിജയിക്കാന്‍ കഴിയുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം.
കോണ്‍ഗ്രസിന് പിടിയുള്ള 12 സംസ്ഥാനങ്ങളില്‍ സാന്നിധ്യം വര്‍ധിപ്പിക്കുകയും, മറ്റ് സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളുമായുള്ള സഖ്യത്തിലൂടെയും കൂടുതല്‍ സീറ്റ് നേടാമെന്നും ചിദംബരം ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസിന് പാര്‍ലമെന്റില്‍ നിലവില്‍ 48 അംഗങ്ങളാണുള്ളത്.