സ്റ്റാച്യു ഓഫ് യൂണിറ്റി ടിക്കറ്റ് പണം തിരിമറി, പൊലീസ് കേസ് രജിസ്റ്റർ ചെയ്തു

ഹമ്മദാബാദ്: ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദര്‍ശകര്‍ക്കുള്ള ടിക്കറ്റ് വില്‍പ്പനയില്‍ നിന്നുള്ള പണത്തില്‍ 5.24 കോടിയുടെ തിരിമറി നടത്തിയതിന് പണം കൈകാര്യം ചെയ്യുന്ന ഏജന്‍സിയിലെ ജീവനക്കാര്‍ക്കെതിരെ പൊലീസ് എഫ്ഐആര്‍. നവംബര്‍ 2018 മുതല്‍ മാര്‍ച്ച് 2020 വരെയുള്ള ടിക്കറ്റ് വില്‍പ്പനയില്‍ നിന്നുള്ള വരുമാനം ഇവര്‍ ബാങ്കില്‍ അടച്ചിട്ടില്ലെന്ന് കണ്ടെത്തിയാതയാണ് പൊലീസ് പറയുന്നത്.

പ്രതിമയുടെ മാനേജ്മെന്‍റിന് അക്കൌണ്ടുള്ള ബാങ്കിലെ മാനേജര്‍, പണം ശേഖരിച്ച് ബാങ്കില്‍ എത്തിക്കുന്ന ഏജന്‍സിയിലെ തിരിച്ചറിയാനുള്ള ജീവനക്കാര്‍ എന്നിവരെ ചേര്‍ത്താണ് എഫ്ഐആര്‍ ഇട്ടിരിക്കുന്നതെന്ന് നര്‍മ്മദ ജില്ല പൊലീസ് ഡെപ്യൂട്ടി സുപ്രണ്ടന്‍റ് വാണി ദൂപത്ത് മാധ്യമങ്ങളോട് പറഞ്ഞു.
എഫ്ഐആര്‍ പ്രകാരം വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, കുറ്റകരമായ വിശ്വസ ഹത്യ എന്നിവയ്ക്കെല്ലാം ചേര്‍ത്ത് യഥാക്രമം സെക്ഷന്‍ 420, സെക്ഷന്‍ 120 ബി, സെക്ഷന്‍ 406 എന്നീ ഇന്ത്യന്‍ പീനല്‍കോഡ് വകുപ്പുകള്‍ പ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Top