മോഷ്ടാവെന്ന് സംശയിച്ച് സൈനികനായ കാമുകനെ വീട്ടുകാര്‍ പിടികൂടി; പിന്നീട് നടന്നത്. . .

പട്‌ന: കാമുകിയെ കാണാന്‍ വീട്ടിലെത്തിയ സൈനികനെ മോഷ്ടാവെന്ന് സംശയിച്ച് വീട്ടുകാര്‍ പിടികൂടുകയും പിന്നീട് ഗ്രാമവാസികളുടെ ഇടപെടലിനെ തുടര്‍ന്ന് കമിതാക്കളെ വിവാഹം കഴിപ്പിക്കുകയും ചെയ്തു.

ബീഹാറിലെ റോഹ്താസ് ജില്ലയിലായിരുന്നു സംഭവം നടന്നത്. മഹാരാജ് ഗഞ്ച് സ്വദേശിയായ തേജു എന്ന വിശാല്‍ സിങ് ബന്ധുവിന്റെ മകളായ ലക്ഷ്മിന കുമാരിയുമായി അഞ്ചു വര്‍ഷത്തോളം പ്രണയത്തിലായിരുന്നു. കാമുകിയെ കാണണമെന്ന ആഗ്രഹം തോന്നിയ വിശാല്‍ രാത്രിയില്‍ വീട്ടിലെ മറ്റംഗങ്ങള്‍ ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം കാമുകിയുടെ മുറിയില്‍ കടക്കുകയായിരുന്നു. എന്നാല്‍ പെട്ടെന്ന് വീട്ടുകാര്‍ ഉറക്കമുണരുകയും കള്ളന്‍ വന്നതായി ഉറക്കെ വിളിച്ചു പറയുകയുമായിരുന്നു.

ശബ്ദം കേട്ട് ഓടിക്കുടിയ നാട്ടുകാര്‍ അക്രമാസക്തമായതോടെ കാമുകീ കാമുകന്‍മാര്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞു. പിന്നീട് വിശാലിനെ അകത്തിട്ട് പൂട്ടിയ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് വിശാലിന്‍േറയും ലക്ഷ്മിയുടേയും കുടുംബങ്ങള്‍ വിവാഹത്തിന് സമ്മതം മൂളിയതോടെ ഇരുവരുടേയും വിവാഹം നടന്നു.

Top