കണ്ണൂര്‍: കേളകം കണിച്ചാര്‍ അംശം ചെങ്ങോത്ത് ഒരുവയസുകാരിയെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദിച്ചു. തലയ്ക്കും മുഖത്തും പരുക്കേറ്റ കുഞ്ഞ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കൊട്ടിയൂര്‍ പാലുകാച്ചി സ്വദേശി രതീഷിനെതിരെ (43) പേരാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഇന്നലെ രാത്രിയാണ് സംഭവം.
പരുക്കേറ്റ കുഞ്ഞിനെ രാത്രി 8 മണിയോടെ പേരാവൂരിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പരുക്ക് ഗുരുതരമല്ലെന്നും അപകടനില തരണം ചെയ്തതായും ഡോക്ടര്‍മാര്‍ അറിയിച്ചു.