അണ്ടര്‍ 17 ടീമിനെ വിമര്‍ശിച്ച സംഭവം ; മാപ്പ് പറഞ്ഞ് സ്റ്റീഫന്‍ കോണ്‍സ്റ്റാന്റിന്‍

Stephen Constantine

ഴിഞ്ഞ വര്‍ഷത്തെ ഫിഫ അണ്ടര്‍ 17 ലോകകപ്പ് മത്സരത്തിലെ പ്രകടനത്തിന് ടീമിനെ വിമര്‍ശിച്ച സംഭവത്തില്‍ ക്ഷമാപണവുമായി ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റാന്റിന്‍. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ക്ഷമാപണവുമായി സ്റ്റീഫന്‍ രംഗത്തെത്തിയത്.

‘എന്റെ വിമര്‍ശനങ്ങള്‍ക്ക് എല്ലാവരോടുമായും ഞാന്‍ ക്ഷമാപണം നടത്തുന്നു’. സ്റ്റീഫന്‍ തന്റെ ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യന്‍ ഫുട്‌ബോളിനെ താന്‍ ബഹുമാനിക്കുന്നു. തന്റെ കഴിവിന്റെ 100 ശതമാനവും അതിനായി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top