ആപ്പിളിന്റെ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്റെ ജോലി അപേക്ഷ ലേലത്തിന് ; വില 50000 ഡോളർ

Steve Jobs

കാനഡ: ആപ്പിളിന്റെ സ്ഥാപകനും, ചെയര്‍മാനുമായ സ്റ്റീവ് ജോബ്‌സിന്റെ ജോലി അപേക്ഷ ലേലത്തിന്. സ്വന്തമായി കമ്പനി ആരംഭിക്കുന്നതിന് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തയ്യാറാക്കിയ അപേക്ഷയാണിത്. ബോസ്റ്റണിലെ ആര്‍.ആര്‍ ഓക്ഷന്‍ ഹൗസാണ് അപേക്ഷ ലേലത്തിന് വെച്ചിരുന്നത്.

ലേലത്തുകയായി 50000 ഡോളറാണ് വിലയിട്ടിരിക്കുന്നത്. കൂടാതെ സ്റ്റീവ് ഒപ്പിട്ടിരിക്കുന്ന 2001ലെ മാക് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ മാനുവല്‍, 2008ല്‍ ഐഫോണ്‍ വില്‍പ്പന വര്‍ധിച്ചതുമായി ബന്ധപ്പെട്ട് പുറത്തു വന്ന വാര്‍ത്താ കുറിപ്പ് എന്നിവയും ലേലത്തില്‍ വെച്ചിട്ടുണ്ട്. അടുത്ത മാസം എട്ടു മുതല്‍ 15 വരെയാണ് ലേലം നടക്കുന്നത്.

steve-jobs job-application

1973ലാണ് സ്റ്റീവ് ജോബ്‌സ് ജോലിയ്ക്കായി അപേക്ഷ തയ്യാറാക്കിയത്. സ്വന്തം കൈപ്പടയിലാണ് സ്റ്റീവ് ജോബ്‌സ് അപേക്ഷ എഴുതിയിരിക്കുന്നത്. അപേക്ഷയില്‍ സ്‌പെഷ്യല്‍ എബിലിറ്റീസ് എന്നതിനു നേരെ ഇലക്‌ട്രോണിക് ടെക്ക് അല്ലെങ്കില്‍ ഡിസൈന്‍ എന്‍ജിനീയര്‍ എന്ന് ചേര്‍ത്തിട്ടുണ്ട്.

Top