കെയ്‌റോ തെരുവില്‍ സ്റ്റീവ് ജോബ്‌സ് ! സത്യം ഇതാണ് . . .

കെയ്‌റോ: ലോക ടെക്നോളജി മേഖല മാറ്റിമറിച്ച സ്റ്റീവ് ജോബ്സ് മരിച്ച് 8 വര്‍ഷം പിന്നിട്ടു.2011ല്‍ തന്റെ 56ാം വയസ്സിലാണ് അദ്ദേഹം ലോകത്തോട് വിടപറഞ്ഞത്. പാന്‍ക്രിയാറ്റിക് ക്യാന്‍സറിനോട് പൊരുതിയാണ് അദ്ദേഹം മരിച്ചത്.

എന്നാല്‍ ഇപ്പോഴിതാ കെയ്റോയില്‍ കാപ്പി കുടിച്ചിരിക്കുന്ന സ്റ്റീവ് ജോബ്സിന്റെ ചിത്രങ്ങളാണ്‌ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. റെഡിറ്റ് യൂസര്‍ ഷിഷിഷിക്വേര്‍ട്ടിക്ക് എന്ന വ്യക്തി പങ്കുവെച്ച ചിത്രത്തില്‍ കെയ്റോയിലെ വഴിയോരക്കടയില്‍ ഇരിക്കുന്നയാളാണ് ചിത്രത്തില്‍ ഉള്ളത്. ഈ മനുഷ്യന് സ്റ്റീവ് ജോബ്‌സുമായുള്ള സാമ്യം ആണ് ലോകത്തെ അമ്പരപ്പിക്കുന്നത്.

അതിശയിപ്പിക്കുന്ന സാമ്യങ്ങളാണ് വഴിയോര കടയിലിരിക്കുന്ന മനുഷ്യന് സ്റ്റീവ് ജോബ്സുമായുള്ളത്. ഇയാളുടെ ഇരിപ്പും കൈ പിടിച്ചിരിക്കുന്ന രീതിയുമൊക്കെ സ്റ്റീവ് ജോബ്സിന്റെ അതേ രീതിയില്‍ തന്നെയാണെന്നാണ് ചിത്രം കണ്ടവര്‍ പറയുന്നത്. ഒപ്പം തലമുടി, താടിയെല്ല്, രൂപം, എന്തിന് കണ്ണട പോലും ജോബ്‌സിനെ അനുസ്മരിപ്പിക്കുന്നുവെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

അതേസമയം, ചിത്രം വൈറലായതിന് പിന്നാലെ ജോബ്‌സ് കെയ്‌റോയില്‍ ജീവിച്ചിരിക്കുന്നു എന്ന രീതിയിലുള്ള അഭ്യൂഹങ്ങള്‍ പോലും പരക്കുന്നുണ്ട്. എന്നാല്‍ ചിത്രത്തിലുള്ളയാള്‍ സ്റ്റീവിനോട് സാദൃശ്യമുള്ള മറ്റൊരാളാണെന്നും ഇരുവരും തമ്മില്‍ ബന്ധമില്ലെന്ന് വ്യക്തമാണ് എന്നതാണ് ഭൂരിപക്ഷം ആളുകളും പറയുന്നത്.

Top