ഇംഗ്ലണ്ട്: സ്റ്റീവ് റോഡ്‌സ് ബംഗ്ലാദേശിന്റെ മുഖ്യ കോച്ചാകാന്‍ സാധ്യത. വരും ദിവസങ്ങളില്‍ റോഡ്‌സ് ബംഗ്ലാദേശില്‍ ഇന്റര്‍വ്യൂവിനായി എത്തുമെന്ന് ബിസിബി ചീഫ് എക്‌സിക്യൂട്ടീവ് നിസാമ്മുദ്ദീന്‍ ചൗധരി അറിയിച്ചിരുന്നു.
കഴിഞ്ഞ എട്ട് മാസമായി ഒഴിഞ്ഞ് കിടക്കുന്ന കോച്ചിംങ് സ്ഥാനം റോഡ്‌സ് എറ്റെടുക്കുമെന്നാണ് പറയുന്നത്. ബോര്‍ഡും കിര്‍സ്റ്റനും തയ്യാറാക്കിയ പട്ടികയില്‍ ഏറ്റവും പരിചയസമ്പത്തുള്ള വ്യക്തിയെന്നതും ലോകകപ്പ് ഇംഗ്ലണ്ടില്‍ നടക്കുന്നു എന്നതും കോച്ച് സ്ഥാനം റോഡ്‌സിനു അനുകൂലമായി മാറിയേക്കുമെന്നാണ് വിലയിരുത്തല്‍.