പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് വിലക്ക് നേരിടുന്ന സ്റ്റീവ് സ്മിത്തിന്റെ ഐപിഎല്ലിലേക്കുള്ള തിരിച്ചുവരവിനെ ക്രിക്കറ്റ് ആരാധകര്‍ നോക്കികാണുന്നത് ഏറെ പ്രതീക്ഷയോടെയാണ് . വിലക്കിനെ തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ ബിസിസിഐ സ്മിത്തിനേയും വാര്‍ണറിനെയും കളിക്കുവാന്‍ അനുവദിച്ചിരുന്നില്ല .
എന്നാല്‍ ഈ സീസണില്‍ ലേലത്തില്‍ വിടാതെ സ്റ്റീവ് സ്മിത്തിനൊപ്പം ഡേവിഡ് വാര്‍ണറിനെയും അതാത് ടീമുകള്‍ വന്‍തുകയ്ക്ക് നിലനിര്‍ത്തിയിരുന്നു. എന്നാല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ സ്റ്റീവ് സ്മിത്ത് നായിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിലക്കിന് ശേഷം ഉടന്‍തന്നെ സ്മിത്ത് പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കായി തിരിച്ചേക്കാമെന്നതിനാലും ഒപ്പം ലോകകപ്പിന്റെ തയ്യാറെടുപ്പിന്റെ ഭാഗമായി ഓസ്‌ട്രേലിയന്‍ ടീമിനൊപ്പം ചേരേണ്ടിവന്നേക്കാം എന്നതിനാലാണ് രാജസ്ഥാന്‍ റോയല്‍സ് ടീം മാനേജ്‌മെന്റ് ഇത്തരത്തിലൊരു തീരുമാനത്തില്‍ എത്തിയിരിക്കുന്നത്. ടീം മെന്റര്‍ ഷെയ്ന്‍ വോണിനോട് ആലോചിച്ചശേഷമായിരിക്കും അന്തിമതീരുമാനത്തില്‍ മാനേജ്‌മെന്റ് എത്തിചേരുക.
നിലവില്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന സ്റ്റീവ് സ്മിത്ത് ഈ മാസം അവസാനത്തോടെ രാജസ്ഥാന്‍ റോയല്‍സ് ക്യാമ്പിനൊപ്പം പരിശീലനം ആരംഭിക്കും .