ലോകകപ്പ് സന്നാഹ മത്സരത്തില്‍ ബാറ്റ് ചെയ്യാനായി ക്രീസിലെത്തിയ ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനെ കൂവി തോല്‍പ്പിക്കാന്‍ ശ്രമിച്ച കാണികളോട് മറുപടിയുമായി താരം രംഗത്ത്. തന്നെ കൂവി തോല്‍പ്പിക്കാന്‍ ആവില്ലെന്നും ഗ്യാലറിയിലെ കാണികളുയര്‍ത്തുന്ന ശബ്ദത്തിന് ഞാന്‍ ചെവി കൊടുക്കാറില്ലെന്നും താരം പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് സന്നാഹ മത്സരത്തില്‍ ബാറ്റ് ചെയ്യാനായി ക്രീസിലെത്തിയപ്പോള്‍ ഗ്യാലറിയിലിരുന്ന് ഇംഗ്ലീഷ് ആരാധകര്‍ ചതിയനെന്ന് ഉച്ചത്തില്‍ വിളിക്കുകയും കൂവുകയും ചെയ്തിരുന്നു.
ബാറ്റ് ചെയ്യാനായി ക്രീസിലെത്തിയപ്പോള്‍ ഗ്യാലറിയിലിരുന്ന് ചിലര്‍ എന്നെ കുവി വിളിക്കുന്നത് കേട്ടിരുന്നു. പക്ഷേ അത് ഒന്നും ഞാന്‍ ചെവി കൊണ്ടില്ല. ക്രീസിലെത്തി എന്റെ ജോലി ഭംഗിയായി ചെയ്യാനാണ് ഞാന്‍ ശ്രമിച്ചത്. ഭാഗ്യവശാല്‍ ഇന്ന് ടീമിനായി റണ്‍സ് നേടാനും എനിക്ക് കഴിഞ്ഞു. മാത്രമല്ല ആ കൂവിവിളികള്‍ എനിക്ക് ആത്മവിശ്വാസമാണ് നല്‍കിയത്. ഗ്യാലറിയിലെ കാണികളുയര്‍ത്തുന്ന ശബ്ദത്തിന് ഞാന്‍ ചെവി കൊടുക്കാറില്ല. ക്രിസീലെത്തിയാല്‍ എന്റെ സ്വാഭാവിക കളി പുറത്തെടുക്കാനാണ് ശ്രമിക്കാറുള്ളതെന്നും സ്മിത്ത് പറഞ്ഞു.