ടെസ്റ്റ് ക്രിക്കറ്റില്‍ നഷ്ട്ടപ്പെട്ട ഒന്നാം റാങ്ക് സ്ഥാനം തിരികെ നേടി മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് . വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലെ മോശം പ്രകടനത്തിന് പിന്നാലെ വിരാട് കോഹ്ലി രണ്ടാം സ്ഥാനത്തേക്ക് മാറി . നിലവിലെ റാങ്കിങ് പ്രകാരം 904 റേറ്റിങ്ങുമായി സ്മിത്ത് ഒന്നാം സ്ഥാനത്തും 903 റേറ്റിങ്ങുമായി സ്മിത്ത് രണ്ടാം സ്ഥാനത്തുമാണ്
വെസ്റ്റ് ഇന്‍ഡീസ് സീരീസില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഹനുമാന്‍ വിഹാരി 40 സ്ഥാനങ്ങള്‍ പിന്നിട്ട് 30ആം സ്ഥാനത്തായി.ഇന്ത്യയുടെ ഉപനായകനും മികച്ച പ്രകടനത്തോടെ റാങ്കിങ്ങില്‍ 7 ആം സ്ഥാനം സ്വന്തമാക്കി .
ആഷസ് പോരാട്ടത്തില്‍ പുറത്തെടുത്ത മികച്ച പ്രകടനമാണ് സ്മിത്തിന് നേട്ടമായത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ആദ്യ പന്തില്‍ പുറത്തായതോടെയാണ് കോഹ്ലി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
2015 ഡിസംബര്‍ മുതല്‍ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തായിരുന്നു സ്മിത്ത്. എന്നാല്‍ പന്ത് ചുരണ്ടല്‍ വിവാദത്തിലെ വിലക്കിനെ തുടര്‍ന്ന് റാങ്കിംഗില്‍ സ്മിത്ത് താഴേക്ക് പോവുകയായിരുന്നു.