മെല്‍ബണ്‍ : ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ നിന്നും ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് പിന്മാറി. കണങ്കാലിനേറ്റ പരിക്കാണ് പിന്‍മ്മാറാന്‍ കാരണം. പാകിസ്താനെതിരായ അവസാന ഏകദിനത്തിനിടെയാണ് സ്മിത്തിന് പരിക്കേറ്റത്.
10 ദിവസത്തോളം സ്മിത്തിന് വിശ്രമം വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.സ്മിത്ത് പരിക്കിന്റെ പിടിയിലായതോടെ പര്യടനത്തില്‍ ഓസീസിനെ ആരു നയിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് മാനേജ്‌മെന്റ്.വിശ്രമത്തിനായി ഓസ്‌ട്രേലിയന്‍ ഉപനായകന്‍ ഡേവിഡ് വാര്‍ണരെ പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. സീനിയര്‍ ബാറ്റ്‌സാമാന്‍ ഉസ്മാന്‍ ഖവാജയെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.ഇവര്‍ക്കു പകരം ആരോണ്‍ ഫിഞ്ച്, ഷോണ്‍ മാര്‍ഷ് എന്നിവര്‍ ടീമില്‍ ഇടംനേടിയിരുന്നു.