കൊച്ചി: ബസുകളിൽ പരസ്യം പിൻവലിക്കുന്നത്തുമായി ബന്ധപ്പെട്ട കെഎസ്ആർടിസി നിലപാട് കോടതി ഇന്ന് കേൾക്കും. കോർപ്പറേഷനിൽ വലിയ പ്രതിസന്ധിയെന്നാണ് സർക്കാർ നിലപാട്. വടക്കാഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും.
ജസ്റ്റിസുമാരായ അജിത് കെ നരേന്ദ്രനും പി ജി അനിൽകുമാറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. ബസിൽ മുഴുവൻ പരസ്യം അനുവദിക്കാൻ ആകില്ലെന്ന നിലപാടാണ് ഡിവിഷൻ ബെഞ്ച് സ്വീകരിച്ചത്. വടക്കഞ്ചേരി വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത കേസിൽ കെഎസ്ആർടിസിയെ കക്ഷിയാക്കുകയും ചെയ്തു.