കീവ്: റഷ്യന്‍ അധിനിവേശം പത്താം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തില്‍ താന്‍ രാജ്യം വിട്ട് സുരക്ഷിത സ്ഥാനത്തേക്ക് മാറിയെന്ന റഷ്യന്‍ ആരോപണത്തെ തള്ളി യുക്രൈന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‌കി. താന്‍ ഇപ്പോഴും കീവില്‍ തന്നെയുണ്ടെന്നാണ് അദ്ദേഹം അറിയിച്ചത്. സെലന്‍സ്‌കി പോളണ്ടിലേക്ക് പലായനം ചെയ്തെന്നാണ് റഷ്യന്‍ ദേശീയ വക്താവ് ആരോപിച്ചിരുന്നത്.
റഷ്യ ആരോപണം ഉന്നയിച്ച് മണിക്കൂറുകള്‍ക്കുളളില്‍ തന്നെ ഈ ആരോപണം യുക്രൈന്‍ ഔദ്യോഗികമായി തള്ളിയിരുന്നു. സുരക്ഷാ കാരണങ്ങള്‍ കൊണ്ട് പ്രസിഡന്റ് ഇപ്പോള്‍ എവിടെയാണെന്ന് വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും യുക്രൈന്‍ ദേശീയ പ്രതിരോധ കേന്ദ്രത്തിന്റെ തലവന്‍ ഇന്നലെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.