മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടം സൂചികകള്‍ക്ക് നിലനിര്‍ത്താനായില്ല. വ്യാപാരം ആരംഭിച്ചയുടനെ നേട്ടത്തിലായിരുന്നെങ്കിലും താമസിയാതെ വിപണി നഷ്ടത്തിലായി.
സെന്‍സെക്‌സ് 26 പോയന്റ് നഷ്ടത്തില്‍ 28024ലും നിഫ്റ്റി 5 പോയന്റ് താഴ്ന്ന് 8672ലുമാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്ഇയിലെ 1304 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 637 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഭേല്‍, വേദാന്ത, കെയിന്‍ ഇന്ത്യ, വിപ്രോ, ലുപിന്‍, സണ്‍ ഫാര്‍മ, ഒഎന്‍ജിസി തുടങ്ങിയവ നേട്ടത്തിലും ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, ടിസിഎസ്, ഐടിസി, എച്ച്ഡിഎഫ്‌സി തുടങ്ങിയവ നഷ്ടത്തിലുമാണ്.