stock exchange boom

മുംബൈ: ഓഹരി സൂചികകള്‍ നേരിയ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെന്‍സെക്‌സ് 30 പോയന്റ് നേട്ടത്തില്‍ 28107ലും നിഫ്റ്റി 5 പോയന്റ് ഉയര്‍ന്ന് 8698ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയില്‍ 1367 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 632 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഐസിഐസിഐ ബാങ്ക്, എസ്ബിഐ, മാരുതി, വേദാന്ത, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി തുടങ്ങിയവ നേട്ടത്തിലും വിപ്രോ, ഐഡിയ, ആക്‌സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, ടിസിഎസ്, ഇന്‍ഫോസിസ് തുടങ്ങിയവ നഷ്ടത്തിലുമാണ്.

Top