സെന്‍സെക്‌സും നിഫ്റ്റിയും കുത്തനെ ഇടിഞ്ഞ് വിപണിക്ക് നഷ്ടത്തോടെ തുടക്കം

stock-exchange

മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും കുത്തനെ ഇടിഞ്ഞ് ഓഹരി വിപണിക്ക് ഇന്ന് നഷ്ടത്തോടെ തുടക്കം.

ബിഎസ്ഇ സെന്‍സെക്‌സ് 230.11 പോയിന്റ് താഴ്ന്ന് 31,844.67ലും നിഫ്റ്റി 48.15 പോയിന്റ് താഴ്ന്ന് 9,868.45ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

കഴിഞ്ഞ രണ്ടാഴ്ചയിലെ ഏറ്റവും കൂടിയ താഴ്ചയാണ് ഇത്. എസിസി, പിടിസി, ഭാരതി എയര്‍ടെല്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, ഐടിസി, വീഡിയോകോണ്‍, ക്രോംപ്ടണ്‍ തുടങ്ങിയ കമ്പനിയുടെ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ ദിവസം വിപണി നേട്ടത്തോടെയാണ് ആരംഭിച്ചതും അവസാനിപ്പിച്ചതും.

Top