സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി വിപണിക്ക് നേട്ടത്തോടെ തുടക്കം

മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി വിപണിക്ക് ഇന്ന് നേട്ടത്തോടെ തുടക്കം.

വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 136 പോയന്റ് നേട്ടത്തില്‍ 31428ലും നിഫ്റ്റി 37 പോയന്റുയര്‍ന്ന് 9802ലുമെത്തി.

ഭാരതി എയര്‍ടെല്‍, ഐടിസി, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ തുടങ്ങിയവ നേട്ടത്തിലും ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്‌സ്, ടെക് മഹീന്ദ്ര തുടങ്ങിയവ നഷ്ടത്തിലുമാണ്.

ബിഎസ്ഇയിലെ 1144 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 475 ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top