സെന്‍സെക്‌സ് 197 പോയിന്റ് നേട്ടത്തില്‍ ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

Sensex gains

മുംബൈ: ഓഹരി വിപണിയില്‍ റെക്കോര്‍ഡ് നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 197 പോയിന്റ് നേട്ടത്തില്‍ 37190ലും നിഫ്റ്റി 57 പോയിന്റ് താഴ്ന്ന് 11225ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 973 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 342 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഐടിസി, വേദാന്ത, ലുപിന്‍, ഹീറോമോട്ടോര്‍കോര്‍പ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീല്‍, വിപ്രോ, ടാറ്റ മോട്ടോഴ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ ഫാര്‍മ, റിലയന്‍സ്, ഇന്‍ഫോസിസ്, യുപിഎല്‍, സിപ്ല തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഡോ.റെഡ്ഡീസ് ലാബ്, ഒഎന്‍ജിസി, എസ്ബിഐ, ടെക് മഹീന്ദ്ര, ടിസിഎസ്, മാരുതി സുസുകി, കോള്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്. കമ്പനികളുടെ മികച്ച പ്രവര്‍ത്തനഫലങ്ങളും ജിഎസ്ടി കൗണ്‍സില്‍ ഉത്പന്നങ്ങളുടെ നികുതി കുറച്ചതും വിപണിക്ക് തുണയാവുകയായിരുന്നു.

Top