മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 186 പോയിന്റ് താഴ്ന്ന് 35838ലും നിഫ്റ്റി 67 പോയിന്റ് നഷ്ടത്തില്‍ 10713ലുമാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്.
ബിഎസ്ഇയിലെ 366 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1384 ഓഹരികള്‍ നഷ്ടത്തിലുമാണ്. കനത്ത വില്‍പ്പന സമ്മര്‍ദമാണ് സൂചികകളെ ബാധിച്ചത്.
വിപ്രോ, ടിസിഎസ്, കൊട്ടക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഹിന്‍ഡാല്‍കോ, എച്ച്‌സിഎല്‍ ടെക്, ഐഒസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലെത്തി.
ഇന്ത്യ ബുള്‍സ് ഹൗസിങ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ, ആക്‌സിസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.