തകര്‍ച്ചകള്‍ക്കു നടുവില്‍ ഓഹരി വിപണിക്ക് ഇന്ന് നേട്ടത്തോടെ തുടക്കം

stock-market

മുംബൈ: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നഷ്ടത്തിലായിരുന്ന വിപണി ഇന്ന് നേട്ടത്തോടെയാണ് ആരംഭിച്ചത്.

സെന്‍സെക്‌സ് 84 പോയിന്റ് നേട്ടത്തില്‍ 31342.85ലും നിഫ്റ്റി 33 പോയിന്റ് ഉയര്‍ന്ന് 9787.35ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 906 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 661 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ലുപിന്‍, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്, വേദാന്ത, സണ്‍ ഫാര്‍മ, ആക്‌സിസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവ നേട്ടത്തിലും ടിസിഎസ്, സണ്‍ ടിവി, അജന്ത ഫാര്‍മ, ബിപിസിഎല്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.

Top