നഷ്ടത്തിലായിരുന്ന ഓഹരി വിപണിക്ക് ഇന്ന് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസം വ്യാപാരം അവസാനിക്കുമ്പോള്‍ നഷ്ടത്തിലായിരുന്ന ഓഹരി വിപണിക്ക് ഇന്ന് നേട്ടത്തോടെ തുടക്കം.

ബിഎസ്ഇ സെന്‍സെക്‌സ് 136.21 പോയിന്റ് നേട്ടത്തില്‍ 31,847.20ലും നിഫ്റ്റി 41.65 പോയിന്റ് നേട്ടത്തില്‍ 9,868.10ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ജെപി അസോസിയേറ്റ്‌സ്, കെഇസി, നെറ്റ്‌വര്‍ക്ക് 18 തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, വീഡിയോകോണ്‍, റിലയന്‍സ് ക്യാപിറ്റല്‍, പിവിആര്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top