മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെന്‍സെക്‌സ് 237 പോയന്റ് നേട്ടത്തില്‍ 26002ലും നിഫ്റ്റി 75 പോയന്റ് ഉയര്‍ന്ന് 8004ലുമെത്തി.
ബിഎസ്ഇയിലെ 1118 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 193 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ടാറ്റ മോട്ടോഴ്‌സ്, അദാനി പോര്‍ട്‌സ്, മാരുതി, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ നേട്ടത്തിലും എന്‍ടിപിസി, ഭാരതി എയര്‍ടെല്‍, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എല്‍ആന്റ്ടി തുടങ്ങിയവ നഷ്ടത്തിലുമാണ്.