stock exchange; sensex 42 point raising

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെന്‍സെക്‌സ് 42 പോയന്റ് ഉയര്‍ന്ന് 26436ലും നിഫ്റ്റി 10 പോയന്റ് നേട്ടത്തില്‍ 8153ലുമെത്തി.

ബിഎസ്ഇയിലെ 1156 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 459 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഏഷ്യന്‍ പെയിന്റ്‌സ്, മാരുതി, ലുപിന്‍, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ഡോ. റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഒഎന്‍ജിസി തുടങ്ങിയവ നേട്ടത്തിലും വേദാന്ത, എച്ച്ഡിഎഫ്‌സി, ടാറ്റ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയവ നഷ്ടത്തിലുമാണ്.

Top