മുംബൈ: നഷ്ടത്തോടെയാണ് ഓഹരി വിപണി തുടങ്ങിയതെങ്കിലും താമസിയാതെ സൂചികകള്‍ നേട്ടത്തിലായി.
സെന്‍സെക്‌സ് 33 പോയന്റ് നേട്ടത്തില്‍ 28926ലും നിഫ്റ്റി അഞ്ച് പോയന്റ് ഉയര്‍ന്ന് 8944ലുമാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്ഇയിലെ 1047 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 627 ഓഹരികള്‍ നഷ്ടത്തിലുമാണ്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, വിപ്രോ, ഒഎന്‍ജിസി, ഇന്‍ഫോസിസ്, ലുപിന്‍, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയവ നേട്ടത്തിലും ആക്‌സിസ് ബാങ്ക്, വേദാന്ത, ഭാരതി എയര്‍ടെല്‍, ഐടിസി, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്‌സി തുടങ്ങിയവ നഷ്ടത്തിലുമാണ്.