മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ വ്യാപാരം ആരംഭിച്ചുവെങ്കിലും സൂചികകള്‍ നേട്ടത്തില്‍ തിരിച്ചെത്തി.
സെന്‍സെക്‌സ് 118.92 പോയന്റ് നേട്ടത്തില്‍ 29045.28ലും നിഫ്റ്റി 34.55 പോയന്റ് ഉയര്‍ന്ന് 8952.50ലുമാണ് ക്ലോസ് ചെയ്തത്.
ബിഎസ്ഇയിലെ 1591 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1161 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ഐടി ഓഹരികളാണ് പ്രധാനമായും തകര്‍ച്ച നേരിട്ടത്.
ടിസിഎസ്, ഭേല്‍, വിപ്രോ, ഗെയില്‍, ഇന്‍ഫോസിസ് തുടങ്ങിയവ നഷ്ടത്തിലും സണ്‍ ഫാര്‍മ, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീല്‍, മാരുതി, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയവ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്.