മുംബൈ: ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 175 പോയന്റ് നേട്ടത്തില്‍ 29,573ലും നിഫ്റ്റി 56 പോയന്റ് ഉയര്‍ന്ന് 9141ലുമെത്തി.
ബിഎസ്ഇയിലെ 1461 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 468 ഓഹരികള്‍ നഷ്ടത്തിലുമാണ്.
സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ് തുടങ്ങിയവ ഓഹരികള്‍ നേട്ടത്തിലും ഹീറോ മോട്ടോര്‍കോര്‍പ്, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ്.