stock exchange ; sensex gains

മുംബൈ: രണ്ട് ദിവസത്തെ നഷ്ടത്തിനൊടുവില്‍ സൂചികകളില്‍ നേട്ടം. സെന്‍സെക്‌സ് 48 പോയന്റ് ഉയര്‍ന്ന് 28203ലും നിഫ്റ്റി 14 പോയന്റ് നേട്ടത്തില്‍ 8738ലുമാണ് വ്യാപാരം നടക്കുന്നത്.

പൊതുമേഖല ബാങ്കുകള്‍, ടക്‌നോളജി എന്നീ ഓഹരികളാണ് മികച്ച നേട്ടത്തിലുള്ളത്.ലയനത്തിന് കാബിനറ്റ് അംഗീകാരം ലഭിച്ചതോടെ എസ്ബിഐയുടെ ഓഹരി വിലയില്‍ രണ്ട് ശതമാനം കുതിപ്പുണ്ടായി.

ടിസിഎസ്, ഇന്‍ഫോസിസ്, സിപ്ല, ടാറ്റ മോട്ടോഴ്‌സ്, സണ്‍ ഫാര്‍മ തുടങ്ങിയവ നേട്ടത്തിലും ഐടിസി, ഭാരതി എയര്‍ടെല്‍, കോള്‍ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ്

Top