ന്യൂഡല്‍ഹി: രാജ്യത്ത് മണ്ണെണ്ണയുടെ വില കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഒരു വര്‍ഷം മൂന്ന് രൂപ വരെ കൂട്ടും.ലിറ്ററിന് 25 പൈസ വച്ച് മാസം തോറും കൂട്ടാനാണ് അനുമതി.
എന്നാല്‍ ഇത് സംബന്ധിച്ച വിജ്ഞാപനം ഇറക്കാതെ എണ്ണക്കമ്പനികള്‍ക്ക് നേരിട്ടാണ് വില വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയത്. ഇതോടെ പൊതുവിതരണ ശൃഖല വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണയ്ക്കും വിലവര്‍ധിക്കും.
പൊതു വിതരണ ശൃംഖല വഴി സബ്‌സിഡി നിരക്കിലാണ് മണ്ണെണ്ണ വിതരണം ചെയ്യുന്നത്.
അഞ്ച് വര്‍ഷത്തിന് ശേഷമാണ് രാജ്യത്ത് മണ്ണെണ്ണയുടെ വില വര്‍ധിപ്പിക്കുന്നത്. ഈ മാസം ഒന്നാം തിയതി 25 പൈസ കൂട്ടിയിരുന്നു. വില വര്‍ധിപ്പിക്കുന്നതിനുള്ള ആദ്യപടിയായിരുന്നു ഇത്.
അടുത്ത ഏപ്രില്‍ വരെ വില വര്‍ധിപ്പിക്കാനാണ് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്.