ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം; സെന്‍സെക്‌സ് 38 പോയിന്റ് ഉയര്‍ന്നു

sensex

മുംബൈ: ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 38 പോയിന്റ് നേട്ടത്തില്‍ 38198ലും, നിഫ്റ്റി 3 പോയിന്റ് ഉയര്‍ന്ന് 11524ലിലുമെത്തി. ബിഎസ്ഇയിലെ 669 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 725 ഓഹരികള്‍ നഷ്ടത്തിലുമാണ്.

സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, ഏഷ്യന്‍ പെയിന്റ്‌സ്, ലുപിന്‍ ,സിപ്ല, ഐടിസി, റിലയന്‍സ്, എസ്ബിഐ, എച്ച്ഡിഎഫ്‌സി, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍,യുണിലിവര്‍,ഭാരതി എയര്‍ടെല്‍, ഐഒസി, ടിസിഎസ്, ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, ഹീറോ മോട്ടോര്‍ കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

അസംസ്‌കൃത എണ്ണവില വര്‍ധിക്കുന്നതും രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുന്നതും ഓഹരി വിപണിയെ ബാധിക്കുന്നുണ്ട്.

Top