ഓഹരി സൂചികകള്‍ വീണ്ടും റെക്കോഡ് നിലവാരത്തില്‍ ക്ലോസ് ചെയ്തു

Sensex

മുംബൈ: ചാഞ്ചാട്ടത്തിന്റെ ദിനങ്ങള്‍ക്കു ശേഷം ഓഹരി സൂചികകള്‍ വീണ്ടും റെക്കോഡ് നിലവാരത്തില്‍ ക്ലോസ് ചെയ്തു. ഏഷ്യന്‍ വിപണികളിലെ മുന്നേറ്റവും ഒന്നാം പാദഫലങ്ങളിലെ മികവുമാണ് സൂചികകള്‍ക്ക് കരുത്തായത്. റിയാല്‍റ്റി, ഐടി, ധനകാര്യം, മെറ്റല്‍ ഓഹരികളില്‍ കുതിപ്പ് പ്രകടമായി.

സെന്‍സെക്‌സ് 255 പോയന്റ് ഉയര്‍ന്ന് 53,158.85ലും നിഫ്റ്റി 70 പോയന്റ് നേട്ടത്തില്‍ 15,924.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.31 ശതമാനവും 0.43ശതമാനവും നേട്ടമുണ്ടാക്കി.

എച്ച്‌സിഎല്‍ ടെക് അഞ്ചുശതമാനത്തിലേറെ ഉയര്‍ന്നു. എല്‍ആന്‍ഡ്ടി, ടെക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, വിപ്രോ, യുപിഎല്‍, എച്ച്ഡിഎഫ്‌സി ലൈഫ്, ഐടിസി തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു. ഒഎന്‍ജിസി, ഐഷര്‍ മോട്ടോഴ്‌സ്, കോള്‍ ഇന്ത്യ, ഭാരതി എയര്‍ടെല്‍, ഗ്രാസിം തുടങ്ങിയ ഓഹരികള്‍ നഷ്ടമുണ്ടാക്കുകയും ചെയ്തു.

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി റിയാല്‍റ്റിയാണ് നേട്ടത്തില്‍ മുന്നില്‍. സൂചിക 4.20ശതമാനം ഉയര്‍ന്നു. നിഫ്റ്റി ഐടി 1.29ശതമാനവും നേട്ടമുണ്ടാക്കി. ഓട്ടോ, മീഡിയ, പൊതുമേഖല ബാങ്ക്, ഫാര്‍മ സൂചികകള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

 

Top