മുംബൈ: ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. സെന്‍സെക്‌സ് 306 പോയന്റ് നേട്ടത്തില്‍ 52,460ലും നിഫ്റ്റി 85 പോയന്റ് ഉയര്‍ന്ന് 15,400ലുമാണ് വ്യാപാരം ആരംഭിച്ചത്. ജപ്പാന്റെ നിക്കി സൂചിക 30 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി റെക്കോഡ് ഉയരംകുറിച്ചു. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളലും പ്രതിഫലിച്ചത്.
ഇന്‍ഡസിന്‍ഡ് ബാങ്ക്, ഒഎന്‍ജിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, എസ്ബിഐ, പവര്‍ഗ്രിഡ് കോര്‍പ്, എല്‍ആന്‍ഡ്ടി, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, സണ്‍ ഫാര്‍മ, ബജാജ് ഫിന്‍സര്‍വ്, ഇന്‍ഫോസിസ്, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് ഉള്‍പ്പടെയുള്ള സൂചികകള്‍ നേട്ടത്തിലാണ്.