മുംബൈ: തുടർച്ചയായ രണ്ടാം ദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്‌ചെയ്തു. സെൻസെക്‌സ് 400.34 പോയന്റ് നഷ്ടത്തിൽ 51,703.83ലും നിഫ്റ്റി 104.60 പോയന്റ് താഴ്ന്ന് 15,208.90 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോളതലത്തിലുണ്ടായ ലാഭമെടുപ്പാണ് സൂചികകളിൽ പ്രതിഫലിച്ചത്. ബിഎസ്ഇയിലെ 1480 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1422 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 144 ഓഹരികൾക്ക് മാറ്റമില്ല.
നെസ്‌ലെ, ഏഷ്യൻ പെയിന്റ്‌സ്, ബജാജ് ഫിൻസർവ്, മാരുതി സുസുകി, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ഹീറോ മോട്ടോർകോർപ്, അദാനി പോർട്‌സ്, എസ്ബിഐ, പവർഗ്രിഡ് കോർപ്, എൻടിപിസി തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയും ചെയ്തു. ആറുശതമാനമാണ് പൊതുമേഖല ബാങ്ക് സൂചിക ഉയർന്നത്. ഊർജം, അടിസ്ഥാന സൗകര്യവികസനം, വാഹനം തുടങ്ങിയ ഓഹരികളിലും നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചു. എഫ്എംസിജി, ഐടി, ഫാർമ ഓഹരികളാണ് സമ്മർദം നേരിട്ടത്.