ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ്‌ ചെയ്തു

മുംബൈ: കനത്ത ചാഞ്ചാട്ടം നേരിട്ടെങ്കിലും തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ്‌ ചെയ്തു. സെന്‍സെക്‌സ് 123.07 പോയന്റ് നേട്ടത്തില്‍ 54,492.84ലിലും നിഫ്റ്റി 35.80 പോയന്റ് ഉയര്‍ന്ന് 16,294.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

എഫ്എംസിജി, ഐടി ഓഹരികളിലെ നിക്ഷേപക താല്‍പര്യവും ആഗോള കാരണങ്ങളുമാണ് വിപണിയില്‍ നേട്ടം നിലനിര്‍ത്താന്‍ സഹായകരമായത്. ഭാരതി എയര്‍ടെല്‍, ഐഷര്‍ മോട്ടോഴ്‌സ്, ഐടിസി, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എസ്ബിഐ, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ് തുടങ്ങിയ ഓഹരികള്‍ നഷ്ടമുണ്ടാക്കുകയും ചെയ്തു.

സെക്ടറല്‍ സൂചികകളില്‍ മെറ്റല്‍ ഒരുശതമാനം നേട്ടമുണ്ടാക്കി. ഐടി 0.7ശതമാനം ഉയര്‍ന്നു. പൊതുമേഖല ബാങ്ക് സൂചിക രണ്ടുശതമാനം താഴ്ന്നു. മിഡ്ക്യാപില്‍ നേട്ടമുണ്ടായില്ല. സ്‌മോള്‍ ക്യാപാകട്ടെ 0.4ശതമാനം നഷ്ടം നേരിട്ടു.

 

Top