മികച്ച നേട്ടത്തില്‍ ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തു

മുംബൈ: പ്രതാപം തിരിച്ചുപടിച്ച് വിപണി. തുടര്‍ച്ചയായി മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം വ്യാപാര ആഴ്ചയുടെ അവസാന ദിവസം മികച്ച നേട്ടത്തില്‍ സൂചികകള്‍ ക്ലോസ് ചെയ്തു. ഐടി, പവര്‍, റിയാല്‍റ്റി ഓഹരികളുടെ കരുത്തില്‍ നിഫ്റ്റി വീണ്ടും 18,000 കടന്നു. സെന്‍സെക്‌സ് 767 പോയന്റ് നേട്ടത്തില്‍ 60,686.69ലും നിഫ്റ്റി 229.20 പോയന്റ് ഉയര്‍ന്ന് 18,102.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ടെക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, വിപ്രോ, എച്ച്ഡിഎഫ്‌സി, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബജാജ് ഓട്ടോ, ടാറ്റ സ്റ്റീല്‍, ഹീറോ മോട്ടോര്‍കോര്‍പ്, ആക്‌സിസ് ബാങ്ക്, ഐഒസി തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിടുകയും ചെയ്തു.
ഐടി, പവര്‍, ക്യാപിറ്റല്‍ ഗുഡ്‌സ്, റിയാല്‍റ്റി സൂചകകള്‍ ഒരുശതമാനംവീതം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ആഴ്ചയുടെ തുടക്കത്തില്‍ രൂപപ്പെട്ട ദുര്‍ബലാവസ്ഥയില്‍ നിന്ന് കരകയറാന്‍ വിപണിക്കായി. പണപ്പെരുപ്പ ഭീതിയില്‍ നിന്നകന്ന് പ്രവര്‍ത്തനഫലങ്ങളില്‍ നിക്ഷേപകര്‍ വിശ്വാസമര്‍പ്പിച്ചതാണ് വിപണി നേട്ടമാക്കിയത്.

 

Top