മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 35 പോയന്റ് നേട്ടത്തില്‍ 27871ലും നിഫ്റ്റി 10 പോയന്റ് ഉയര്‍ന്ന് 8602ലുമെത്തി.
ബിഎസ്ഇയിലെ 1014 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 643 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ടാറ്റ മോട്ടോഴ്‌സ്, ഇന്ത്യന്‍ ഓയില്‍, അദാനി പവര്‍, എച്ച്പിസിഎല്‍, ലുപിന്‍ തുടങ്ങിയവ നേട്ടത്തിലും ഏഷ്യന്‍ പെയിന്റ്‌സ്, വിപ്രോ, എച്ച്‌സിഎല്‍ ടെക്, ടിസിഎസ് തുടങ്ങിയവ നഷ്ടത്തിലുമാണ്.
രൂപയുടെ മൂല്യത്തില്‍ നേരിയ നേട്ടമുണ്ടായി. ഡോളറിനെതിരെ 67.02ആണ് രൂപയുടെ മൂല്യം.